എന്റെ സ്വപ്നങ്ങളെ
നിങ്ങളെനിക്കൊരു
മഞ്ഞു കൊട്ടാരം പണിയൂ
നേർത്ത നിലാവിന്റെ
നൂലുകൊണ്ടൊരു
പട്ടുമെത്തയൊരുക്കൂ
കാഞ്ചന സൂര്യന്റെ
ച്ചുംബനമേറ്റൊരാ
താമര കൊണ്ടൊരു വിരിയൊരുക്കൂ
ചില്ലയിൽ ചായുമാ
കാറ്റിന്റെ കൈകളാൽ
സ്വപ്ന ജാലകം തുറക്കൂ
ഇന്നെന്റെ പൂവിൽ
വിരുന്നു വന്നൊരാ
വാസന്തത്തെ
വരവേൽക്കട്ടെ ഞാൻ
മധുര സ്വപ്നങ്ങള്‍ ...!
ReplyDeleteവാസന്തം മനോഹരം
ReplyDeleteആഹ ആ സുന്ദരമായ ലോകത്ത് നിന്നും ഇനിയും മനോഹരമായ കവിതകള പ്രതീക്ഷിക്കുന്നു
ReplyDeleteThanks all for your valuable comments :)
ReplyDeleteഇന്നെന്റെ പൂവിൽ
ReplyDeleteവിരുന്നു വന്നൊരാ
വാസന്തത്തെ
വരവേൽക്കട്ടെ ഞാൻ
നല്ല വരികൾ
ശുഭാശംസകൾ...
വസന്തം വന്നെത്തി നോക്കുന്നു.....
ReplyDelete