![]() |
| ഈ ഫോട്ടോയുടെ അവകാശം ഇതിന്റെ ഉടമസ്ഥന് കൊടുത്തിരിക്കുന്നു. |
എല്ലാവരും പ്രവാസിയുടെ കുബ്ബുസിനെ പറ്റിയും റൊട്ടിയെ പറ്റിയുമൊക്കെ പറയുമ്പോള്‍ എനിക്കുമൊരു മോഹം പ്രവാസിയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതാന്‍.ഞാനൊരു പ്രവാസി അല്ലെങ്കിലും ,ഒരു പ്രവാസി പറഞ്ഞ വളരെ രസകരമായ ഒരു കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്.ആ കഥയുടെ പേരാണ് പ്രവാസിയുടെ ചോറ് .വീട്ടില്‍ അടുക്കള എന്നൊരു പ്രസ്ഥാനമുണ്ടെന്നറിവല്ലാതെ അവിടുത്തെ കലാപരിപാടികളെ കുറിച്ച് ഒരറിവുമില്ലത്ത്ത ഒരു സാധാരണ മലയാളിക്ക് സംഭവിച്ചേക്കാവുന്ന അബദ്ധത്തെ പറ്റിയാണ് പറയാന്‍ പോകുന്നത്.എല്ലാ സാധാരണ മലയാളിയെപ്പോലെയും ഉണ്ടോണം ഉറങ്ങിക്കോണം തുടങ്ങിയ ഓണങ്ങളില്‍ ജീവിതത്തെ ചുരുട്ടി കെട്ടിയ ഒരു പാവം മലയാളി.അയാള്‍ ആദ്യമായിട്ടാണ് വീട് വിട്ടു പുറത്ത് പോകുന്നത് തന്നെ{പുറത്ത് താമസിക്കുന്നത്}.ആദ്യം വീട്ടിലെത്തെതു പോലെ തന്നെ റൂമിലുള്ളവര്‍ ഉണ്ടാക്കും അയാള്‍ കഴിക്കും എന്നതായിരുന്നു രീതി.
ഒരു മാസം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി.പിന്നെ അയാളും ഭക്ഷണം ഉണ്ടാക്കണം എന്ന അവസ്ഥ വന്നു{ഒരു ദിവസം ഒരാള്‍ ഭക്ഷണം ഉണ്ടാക്കുക എന്നതായിരുന്നു രീതി}.അങ്ങനെ അയാളുടെ ദിവസമെത്തി{അതൊരു ദിവസം തന്നെ ആയിരുന്നു}.ചോറുണ്ടാക്കലായിരുന്നു ആദ്യത്തെ ദൌത്യം.തിന്നാന്‍ മാത്രമല്ലാതെ മറ്റൊന്നും അറിയാത്ത അയാള്‍ കുറച്ചു നേരം ഒന്ന് ശങ്കിച്ചു നിന്നു.പിന്നെ ചിന്തിച്ചു ചോറുണ്ടാക്കാന്‍ എന്തൊക്കെ വേണം.അരിവേണം, കുക്കറുവേണം അയാള്‍ മനസ്സില്‍ മാത്തമാറ്റിക്(കണക്കു) ചെയ്യാന്‍ തുടങ്ങി.അങ്ങനെ ഏകദേശം ഒരു ഐഡിയ ഉണ്ടാക്കി.എന്നാലും അയാള്‍ക്ക് ശങ്ക തീര്‍ന്നില്ല.റൂമിലുള്ളവരോട് ചോദിച്ചാലോ..വേണ്ട വേണ്ട ഒരു ചോറ് പോലും ഉണ്ടാക്കാന്‍ അറിയില്ലെന്ന് പറഞ്ഞാല്‍ ,ഛെ വളരെ മോശമാണ്.
അങ്ങനെ അളന്നെടുത്ത അരിയും കുക്കറുമായി അയാള്‍ സ്തൌവിന്റെ അടുത്തേക്ക് നീങ്ങി{ഇ ഭാഗം സ്ലോമോഷന്‍ }.അതൊരു വല്ലാത്ത രംഗം തന്നെയായിരുന്നു.ഉണ്ടാക്കിയത് നന്നായില്ലെങ്കില്‍ മറ്റുള്ളവര്‍ കളിയാക്കുമോ എന്ന ചിന്ത അയാളെ വല്ലാതെ അലട്ടി.എന്തായാലും അയാള്‍ ചോറ് ഉണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു.മനസ്സില്‍ സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്തിച്ച് അയാള്‍ അടുപ്പ് കത്തിച്ചു.പിന്നെ കയ്യിലുള്ള കുക്കര്‍ അടുപ്പത്ത് വെച്ചു .'ഇനി അരിയിടണം ഓ ഇത്രയേ ഒള്ളു' അയാള്‍ മനസ്സില്‍ ചിന്തിച്ചു.അരിയുമിട്ട് കുക്കറും അടച്ചു അയാള്‍ വിസിലിനായ് കാത്തു നിന്നു{തന്റെ ആദ്യ കുഞ്ഞിനായ് കാത്തു നില്ക്കുന്ന അച്ചനെ പോലെ.അയാള്‍ക്കും രണ്ടു പുകയിടണംമെന്നുണ്ടായിരുന്നു പക്ഷെ അയാള്‍ക്കാ ശീലമില്ലാത്തത് കൊണ്ടും കയ്യില്‍ സാദനം ഇല്ലാത്തത് കൊണ്ടും അയാള്‍ അടുക്കളയിലുള്ള കാരറ്റ് എടുത്തു കടിച്ചു}.
അങ്ങനെ ഒന്നാം വിസിലൂതി രണ്ടാം വിസിലൂതി അയാളുടെ ടെന്‍ഷന്‍ കൂടി കൂടി വന്നു.അവസാനം ആ വിസിലും ഊതി അതെ മൂന്നാമത്തെ വിസിലും ഊതി..അയാള്‍ അടുക്കളയെ ലക്ഷ്യമാക്കി കുതിച്ചു{ഒരു സ്ലോമോഷന്‍ കൂടി ആകാം}.അടുക്കലയിലെത്ത്തിയപ്പോള് കുക്കറില്‍ നിന്നും ചില പൊട്ടലും ചീറ്റലും ഒക്കെ കേട്ടെങ്കിലും അതൊരു പിറന്ന കുഞ്ഞിന്റെ കരച്ചില് പോലെ മനോഹരമായാണ് അയാള്‍ക്ക് തോന്നിയത്.അയാള്‍ പതിയെ തന്റെ പോന്നമാനയുടെ{ചോറ്} മുഖം കാണാനായി കുക്കര്‍ തുറന്നു.ആ കാഴ്ചകണ്ട് അയാള്‍ ഞെട്ടി.അയാളുടെ ഞെട്ടല്‍ കേട്ട് അടുക്കളയിലേക്കു വന്ന ബാപ്പുട്ടി രണ്ടു വട്ടം ഞെട്ടി{ഇതെന്താ എല്ലാവരും ഞെട്ടുന്നത്,അവന് ചോറ് തന്നെ അല്ലെ ഉണ്ടാക്കിയത് }.ആ വാര്‍ത്ത കേട്ട് മരുഭൂമി ആകെ വിറച്ചു{ചിരിച്ചു}.
അതെ ആരോ പണി പറ്റിച്ചിരിക്കുന്നു തനിക്കൊരു ജാര സന്തതി പിറന്നൊ.അയാള്‍ ഒരു നിമിഷം ഭാര്യയെ{അരി} സംശയിച്ചു.പക്ഷെ അതരിയുടെ പ്രശ്നമല്ല..ബാക്കി ബാപ്പുട്ടി പറയും..
'ഇതെന്താ ഇജ്ജു വെള്ളം വെക്കതെയാണോ അരിയിട്ടത്'
'വെള്ളം ഒഴിക്കോ' പാവം അയാള്‍ ചെറിയ കുട്ടിയപ്പോലെ ചോദിച്ചു.
'പിന്നെ നീ കുടിക്കുന്ന കഞ്ഞി വെള്ളമോ'
'അത് അരി വെന്ത ശേഷമല്ലേ ഒഴിക്കാറു'
അ അ അപ്പൊ അതാണ് കാര്യം മുപ്പര് വീട്ടില്‍ ആകെ കണ്ട കാര്യം അരി വെന്തതിനു ശേഷം വെള്ള ഒഴിക്കുന്നതാണ്.മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.
'എടാ ശൈത്താനെ അരി വെക്കുമ്പൊ കുറച്ചു വെള്ളം ഒഴിക്കും,അതില്‍ കെടന്നാ അരി വേവണത് '
'ഞാന്‍ പഠിക്കുന്നല്ലേ ഒള്ളൂ പഠിച്ചു വലുതായാല്‍ ബാപ്പുട്ടിനെ ക്കാട്ടിം ബാല്യ കുട്ടി ആകും' എന്നയാള്‍ക്ക് പറയണമെന്നുണ്ടായിരുന്നു.പക്ഷെ ഇ സമയത്ത് പറഞ്ഞാ അസ്ഥാനത്ത് അടി പൊട്ടും എന്നറിയാവുന്നതു കൊണ്ട് അയാള്‍ ഒന്നും മിണ്ടിയില്ല.
വിശന്നു ചോറ് തിന്നാനായി ഓടി വന്നവര്‍ ഈ കാഴ്ച കണ്ടു ഞെട്ടി.എല്ലാവരും കൂടി പെരുമാറുമെന്നു കരുതിയ അയാള്‍ക്ക് പക്ഷെ തെറ്റി.ഉണ്ടായത് മറ്റൊന്നാണ് .കഥ കാട്ടു തീ പോലെ മണലാരണ്യംമാകെ പരന്നു.കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു ചത്തു എന്ന് മാത്രമല്ല അറിയാവുന്നവര്കൊക്കെ അവര്‍ എത്തിക്കുകയും ചെയ്തു.
ഇപ്പൊ അയാള്‍ ചിന്തിക്കുന്നുണ്ടാവും അവമ്മാര് രണ്ടു പൊട്ടിക്കുന്നതായിരുന്നു ഇതിലും നല്ലതെന്ന്.എന്തായാലും വിശന്നു ഓടി വന്നവര്‍ കരിഞ്ഞ അരി ഒഴിച്ച് ,പാകത്തിന് വെന്ത അരിമണി എടുത്തു മിക്സിയിലിട്ട് പൊടിച്ച് പഞ്ചസാരയും കൂട്ടി വിശപ്പടക്കി എന്നാ കേട്ടത്..............
തുടരില്ല....






