The Web

Saturday, May 12, 2012

ഓര്‍മ്മയിലൊരു മഴക്കാലം

ഈ ഫോട്ടോയുടെ അവകാശം ഇതിന്റെ ഉടമസ്ഥന് കൊടുത്തിരിക്കുന്നു.



ബസ്സിലിരുന്നു ഞാന്‍ പുറത്തേക്ക് നോക്കി.പുറത്ത്  ചെറിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.അതിന്റെ തണുപ്പ് ഇടയ്ക്കിടയ്ക്ക് കാറ്റടിക്കുമ്പോള്‍ ബസ്സിലേക്കും കയറുന്നുണ്ട്.അതിനെ ചെറുക്കാനായി ഞാന്‍ എന്റേതായ ചില ശ്രമങ്ങളും നടത്തുന്നുണ്ട്.മനസ്സിലാകെ ആവലാതിയും അകാംശയും തളം കെട്ടി നില്‍ക്കുന്നു.ഇന്ന് ഞാന്‍ ആദ്യമായി പുതിയ സ്കൂളിലേക്ക് പോകുകയാണ് പ്ലസ്‌  വണ്‍ പഠിക്കാന്‍.പത്ത് വര്ഷം പഠിച്ച സ്കൂളും ജീവന്‍ പോലെ കൂടെ നടക്കുകയും കളിക്കുകയും  ചെയ്ത പ്രിയ കൂട്ടുകാരെ വിട്ടു പുതിയ കൂട്ടുകാരെ തേടി.അല്ലേലും ജീവിതം അങ്ങനെയാണ്.അതങ്ങനെ ഒഴികി കൊണ്ടിരിക്കും നമ്മള്‍ വേണ്ടെന്നു വിചാരിച്ചാലും.

നമ്മള്‍ പിരിയേണ്ടി വരുമെന്ന് വിചാരിക്കാത്ത പലരെയും നമുക്ക് പിരിയേണ്ടി വരും.നമ്മളെത്ര അലമുറയിട്ടു കരഞ്ഞു കെന്ജിയാലും അതങ്ങനെ ഒഴുകി കൊണ്ടിരിക്കും.പെട്ടെന്നാണ് ബസ്‌ ബ്രേക്കിട്ടതു.
'സ്കൂള്‍ പടി... സ്കൂള്‍ പടി അളെറങ്ങാനുണ്ടോ  ?...' കണ്ടെക്ടെര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ ദ്രിതി പിടിച്ചു ബസ്സില്‍ നിന്നും പുറത്തിറങ്ങി.

പുറത്തപ്പോഴും ചെറിയ ചാറ്റല്‍ മഴ ഉണ്ട് .ഞാന്‍ എന്റെ ബാഗിലുള്ള കുട എടുത്തു നിവര്‍ത്തി.സ്കൂളിന്റെ മുന്നില്‍ തന്നെയാണ് ബസ്‌ നിറുത്തിയിരിക്കുന്നത്‌.
 ഗേറ്റിനു മുകളിലുള്ള ബോര്‍ഡിലേക്ക് നോക്കി GBHSS-തിരൂര്‍ (ഗവണ്മെന്റ്  ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍) എന്നെഴുതിയത് കണ്ടു .ഇത് തന്നെ സ്ഥലം എന്നുറപ്പിച്ച് നേരെ ഗേറ്റ് തുറന്നു സ്കൂള്‍ മുറ്റത്തേക്ക്‌ നടന്നു.അവിടെ പ്രിന്സിപലിന്റെ റൂമിന് മുന്നില്‍ എന്നെ പോലെ പുതുതായി വന്ന കുറച്ചു പേരും നില്‍ക്കുന്നുണ്ട്.അവരെല്ലാം 'ഏതാട ഇവന്‍' എന്ന മട്ടില്‍ എന്നെ നോക്കുന്നുണ്ട്.ഞാന്‍ നേരെ അവര്‍ നില്‍ക്കുന്നിടത്തേക്ക് പോയി.{ഞങ്ങള്‍ ആറു പേരെ അവിടെ ഉണ്ടായിരുന്നുള്ളൂ..കാരണം ഞങ്ങള്‍ ലേറ്റ് കമേര്സാ.ബാകി എല്ലാവരും നേരത്തെ തന്നെ സീറ്റ് പിടിച്ചിട്ടുണ്ട്.}

പ്രിന്‍സിപ്പല്‍ ഞങ്ങളെ ആട്ടി തെളിച്ചു{ലാസ്റ്റ് വന്നവരല്ലേ ബഹുമാനമില്ല,പാവം ഞങ്ങള്‍} സയന്‍സ് ബാച്ചിലേക്ക് കൊണ്ട് പോയി.ഞങ്ങള്‍ പ്രിന്‍സിപ്പലിന്റെ കൂടെ ക്ലാസ്സിലേക്ക് കടന്നു.
'ഇവരും ഇനി മുതല്‍ നിങ്ങളുടെ ക്ലാസ്സിലാ ,എല്ലാവരും ഇവര്‍ക്ക്  ഇരിക്കാന്‍ സ്ഥലം കൊടുക്ക്‌.' എന്ന് ബാക്കിയുള്ള കുട്ടികളോട് പറഞ്ഞു ക്ലാസ്സിലുള ടീച്ചറോട് എന്തോ സ്വകാര്യവും പറഞ്ഞു സര്‍ പുറത്തേക്ക് പോയി.

കാശില്ലത്ത്തവന്‍ ഇറച്ചിക്ക് നില്‍ക്കുന്ന പോലെ അന്തം വിട്ടു നില്‍ക്കുന്ന ഞങ്ങളെ നോക്കി ടീച്ചര്‍

'ഏതെങ്കിലും  ബെഞ്ചില്‍ പോയിരിക്കൂ '
'അവര്‍ക്കാരെങ്കിലും സ്ഥലം കൊടുക്കു,അവരും ഇനി മുതല്‍ നിങ്ങളുടെ കൂട്ടുകാരാ' ..ടീച്ചര്‍ മറ്റുള്ള കുട്ടികളോടായ്   പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും  ഓരോരോ ബെഞ്ചിന്റെ അടുത്തെക്കായ് നീങ്ങി.മുന്നില്‍ കുറച്ചു പഠിപ്പിസ്ടുകളാണ്  അവര്‍ സ്ഥലം തരുന്ന ലക്ഷണമില്ല..ഞാന്‍ നേരെ ഹ്ര്ത്തിക് റോഷന്റെ ലൂകുള്ള ഒരു ചെക്കന്റെ ബെഞ്ചിന്റെ അടുത്തേക്ക് നീങ്ങി.

ഇരുന്ന പാടെ ഞാന്‍ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് ഒന്ന് നോക്കതിരുന്നില്ല .വല്ല സുന്ദരികളും ഉണ്ടോ എന്നറിയാന്‍.എന്തായാലും പെട്ടെന്ന് നോട്ടം പിന്‍വലിച്ച കാരണം ആരെയും തിരിച്ചറിയാനായില്ല.

അങ്ങനെ ആദ്യ പീരീഡ്‌ കഴിഞ്ഞ ശേഷം ,രണ്ടാമത്തെ പീരീഡ്‌ ടീച്ചര്‍ വന്നു എല്ലാവരെയും കൂട്ടി കെമിസ്ട്രി ലാബിലേക്ക് കൊണ്ട് പോയി.പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും അന്നാദ്യമായാണ് ഞാന്‍ ലാബ് കാണുന്നത്.ഞാന്‍ പഠിച്ച സ്കൂളില്‍ ലാബ്‌ പേരിനു ഒന്നുണ്ടായിരുന്നെങ്കിലും അവിടെ ഞങ്ങളെ കയറ്റാറില്ല{പിന്നെന്തിനു ലാബ്‌ എന്ന് ചിന്തിക്കേണ്ട അതാ പറഞ്ഞെ പേരിനെന്നു}.

ലാബില്‍ ടീച്ചര്‍ എന്നെ പോലെ ആദ്യമായി ലാബ്‌ കാണുന്ന വരെ ഉദ്ദേശിച്ചായിരിക്കണം,ആദ്യത്തെ ക്ലാസ്സ്‌ തന്നെ ലാബില്‍ എങ്ങനെ പെരുമാറണം എന്നതിനെ പറ്റിയായിരുന്നു.ടീച്ചര്‍ നടുവിലും ആണ്‍കുട്ടികള്‍ ഒരു സൈഡിലും പെണ്‍കുട്ടികള്‍ ഓപ്പോസിറ്റ് സൈഡിലും  വരുന്ന രീതിയില്‍ നിന്നാണ് ക്ലാസ്സ്‌ എടുക്കുന്നത്.കുറച്ചു നേരം കാര്യമായി ശ്രദ്ധിച്ചെങ്കിലും പിന്നെ മടുത്തു.മെല്ലെ കണ്ണ് ടീച്ചറുടെ മുഖത്തു നിന്നും എടുത്തു പെണ്‍കുട്ടികളെ  നോക്കാന്‍ തുടങ്ങി.അല്പം ഭയം ഉണ്ടെങ്കിലും{ആരെങ്കിലും കാണുമോ എന്ന} ഒന്ന് വിശതമായി തന്നെ നോക്കി.

ആ നോട്ടത്തിനിടയില്‍ രണ്ടു മനോഹരമായ കണ്ണുകളില്‍ എന്റെ കണ്ണ് ഉടക്കി,ഞാന്‍ പെട്ടെന്ന് കണ്ണ് പിന്‍വലിച്ചു ടീച്ചറെ നോക്കി.ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്.{എന്റെ നോട്ടം കണ്ടു ഞാന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് കരുതിയിട്ടായിരിക്കാം}.ടീച്ചര്‍ എന്റെ മുഖത്ത് നിന്നും കണ്ണ്  എടുത്തപ്പോള്‍ ഞാന്‍ വീണ്ടും ആ കണ്ണിന്റെ ഉടമയെ തന്നെ നോക്കി.അവള്‍ ഇപ്പോള്‍ ടീച്ചറെ നോക്കുകയാണ്.എനിക്ക് സൗകര്യമായി ഞാന്‍ നന്നായി തന്നെ നോക്കി.പെട്ടെന്നവള്‍ എന്റെ മുഖത്തേക്ക് നോക്കി ഞാനൊന്നു പരുങ്ങി എങ്കിലും അറിയാത്ത പോലെ നോട്ടം അവളുടെ സൈഡിലുള്ള പെട്ടിയിലെക്കാകി.

അവള്‍ നോട്ടം മാറ്റുമ്പോള്‍  ഞാനവളെ നോക്കും പെട്ടെന്നവള്‍ എന്നെ നോക്കും ഞാന്‍ നോട്ടം വേറെ എങ്ങോട്ടെങ്കിലും തിരിക്കും ഇടയ്ക്കു ടീച്ചറെ നോക്കി സംശയം തോന്നിയിട്ടില്ല എന്നുറപ്പ് വരുത്തും ഇതങ്ങനെ കുറച്ചു നേരം തുടര്‍ന്നു.{എനിക്കവളോട് തോന്നിയ ഇഷ്ട്ടം വാക്കുകള്‍ക്കതീതമാണ് ,ഞാന്‍ ആഗ്രഹിച്ച , സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയെ കണ്ട പോലെ ഒരു പക്ഷെ അവളെക്കാള്‍ സുന്ദരികള്‍ ആ ക്ലാസ്സില്‍ തന്നെ ഉണ്ടാകാം.പക്ഷെ എനിക്കവളെക്കാള്‍ സുന്ദരിയായി മോറ്റൊരാളെയും കാണാന്‍ കഴിഞ്ഞില്ല..കാരണം ഞാന്‍ അവളെ അത്രയ്ക്ക് ഇഷ്ട്ടപെട്ടു കഴിഞ്ഞിരിന്നു}.

എന്തയാലും എന്റെ ഇഷ്ട്ടം അവളെ അറിയിക്കണം എന്നുറച്ച് ഞാന്‍ മെല്ലെ അവളെ നോക്കി,ടീച്ചറെ ശ്രദ്ധിച്ചിരുന്ന അവള്‍ പതുക്കെ എന്നെയും നോക്കി .ഇപ്രാവശ്യം പക്ഷെ ഞാന്‍ തല തിരിച്ചില്ല അവളെ തന്നെ നോക്കി നിന്നു{ഭയം ഉണ്ടെങ്കിലും സകല ധൈര്യവും സംഭരിച്ചു} പക്ഷെ അവള്‍ പെട്ടെന്ന് തല തിരിച്ചു കുറച്ചു കഴിഞ്ഞു അവള്‍ വീണ്ടും എന്നെ നോക്കി ,ഞാനവളുടെ കണ്ണിലേക്കു തന്നെ നോക്കി.ഇപ്രാവശ്യം ഞങ്ങള്‍ രണ്ടു പേരും തലതിരിച്ചില്ല.ഞാന്‍ അവളെയും അവള്‍ എന്നെയും നോക്കി അങ്ങനെ നിന്നു{ഇടയ്ക്കു ഞാന്‍ ടീച്ചറെ നോക്കുന്നുണ്ട്}.പെണ്‍കുട്ടികളുടെ ഇടയിലായിരുന്ന അവള്‍ പതിയെ മുന്നോട്ടു വന്നു വരിയില്‍ നിന്നും സ്വല്‍പ്പം മാറി നിന്നു.ഇപ്പൊ ഞാനും അവളും നേര്‍ക്ക്‌ നേരായി.മറ്റു പെണ്‍കുട്ടികളെ കാണാതെ എന്റെ കണ്ണില്‍ മുഴുവന്‍ ഇപ്പോള്‍ അവളെ മാത്രമായി കാണാം...


                                                                തുടരും....................

8 comments:

  1. ഉഗ്രന്‍.. വളരെ നല്ല എഴുത്ത്. നല്ല ഭാഷ. ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete
    Replies
    1. താങ്ക്യു സര്‍.താങ്കളെ പോലെ ഉള്ള വലിയ എഴുത്തുകാര്‍ എന്നെ പോലെ ഉള്ളവരുടെ ബ്ലോഗില്‍ കമന്റ്‌ ചെയ്യുന്നത് വലിയ കാര്യമാണ്.ഇത് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് വലിയ പ്രചോദനമാകും.താങ്കളുടെ ബ്ലോഗ്‌ ഞാന്‍ ഫോളോ ചെയ്യുന്നു.

      Delete
  2. കൊള്ളാം, കത്തി തുടരൂ

    ReplyDelete
    Replies
    1. താങ്ക്യു സര്‍.താങ്കളെ പോലുള്ളവര്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്.

      Delete
  3. @ajith, kollanda...onn thudaratte...

    ReplyDelete
    Replies
    1. ഹി ഹി ഹി താങ്ക്യു സര്‍.താങ്കളാണ് എന്റെ ബ്ലോഗില്‍ ആദ്യമായി കമന്റ്‌ ചെയ്തത് അത് കൊണ്ട് തന്നെ താങ്കളോട് എനിക്ക് വളരെ വലിയ ബഹുമാനമുണ്ട് ..

      Delete
  4. ഇതാണല്ലേ ഈ ലൌ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയണത്..!!!
    ഹബീബെ ,കത്തി ഒന്നൂടെ മൂര്‍ച്ച വരുത്ത്ട്ടോ...

    ( ഞാന്‍ വെറുതെ പറഞ്ഞതാണു, ബാക്കീം കൂടി എഴുത്,എല്ലാ ആശംസകളും..)

    ReplyDelete
    Replies
    1. ഹ ഹ ഹ കാറ്റ് വന്നപ്പോള്‍ മനസ്സിലായി ഊതിയതാണെന്ന് (ചുമ്മാ പറഞ്ഞതാ).താങ്ക്യു .നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു.വീണ്ടും വരിക ഞാനിവിടെ ഉണ്ടാകും മൂര്‍ച്ച കൂട്ടിയ മലപ്പുറം കത്തിയുമായി... :))

      Delete

For Simple Blog TemplateContact Me