അതെന്തൊരു കൊള്ളി എന്നറിയാത്തവര്‍ക്കായ്,ഒരു സ്ഥലത്തും അടങ്ങി നില്‍ക്കാതെ കുരുത്തക്കേട് മാത്രം ഒപ്പിച്ചു നടക്കുന്നവരെ ഞങ്ങളുടെ നാട്ടില്‍ വിളിച്ചിരുന്ന പേരാണ് ' കൊസറാന്‍ കൊള്ളി'{വേറെ എവിടെ എങ്കിലും അങ്ങനെ വിളിക്കാറുണ്ടോ എന്നെനിക്കറിയില്ല }.എന്തായാലും ഞാന്‍ പറയാന്‍ വന്നത് അതൊന്നുമല്ല അങ്ങനെ ഉള്ള ഒരു കൊള്ളി ആയിരുന്നു ഇ ഭുലോക സുന്ദരനും സുമുഖനുമായ {സ്വയം ഒന്ന് പൊക്കിയതാ !!} ഞാനും.
എന്റെ കുടുംബത്തില്‍ തന്നെ വേറെ കൊസറാന്‍ കൊള്ളി ഉണ്ടോ എന്നെനിക്കറിയില്ല.വേറെ ആരെയും അങ്ങനെ വിളിക്കുന്നതും ഞാന്‍ കേട്ടിട്ടില്ല.എന്റെ വല്ലിമ്മയുടെ{ഉപ്പാന്റെ ഉമ്മ} കൊസറാന്‍ കൊള്ളി ആയിരുന്നു ഞാന്‍.അവര്‍ വിളിക്കുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല അത്രക്കും വലിയ പൊട്ടിത്തെറി ആയിരുന്നു ഞാന്‍ .{'ഇജ്ജു പോരേക്ക് ബര്‍നെക്കാട്ടിം നല്ലത് ഒരു ആറ്റം ബോംബു ഇടുനതാ ,ന്നാ ഇത്രയും നസിക്കുലാ' എന്ന് ഒരു പക്ഷെ വല്ലിമ്മാക്ക് ആറ്റം ബോംബിനെ കുറിച്ച് അറിയൂമായിരുന്നേല്‍ പറഞ്ഞേനെ }
അത്രക്കും വലിയ ആറ്റം ആയിരുന്നോ ഞാന്‍ .എന്താ സംശയം അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഞാന്‍ പൊതിഞ്ഞു വാങ്ങിയ നല്ല ഒന്നാന്തരം അടികള്‍.എന്തായാലും അത്തരം കൊസറാന്‍ കൊള്ളിത്തരത്തിലെ ഒരു കൊള്ളി{പുളുവല്ലട്ടോ} ഞാനിവിടെ പറയാം.ഞാനും എന്റെ മൂത്താപ്പാന്റെ മകന്‍ മന്‍സൂറും{ഇടയ്ക്കിടയ്ക്ക് ഞാന്‍ മൂത്താപ്പാന്റെ മക്കളെ കുറിച്ച് പറയുന്നതെന്തിന് എന്ന് ചിലര്‍ക്ക് തോന്നാം(ഇനി വരുന്ന പോസ്റ്റുകളിലും അവരെ കുറിച്ച് പറയും) ,അത് വേറൊന്നും കൊണ്ടല്ല എന്റെ ഏറ്റവും നല്ല കൂട്ടുകാര് അവരായിരുന്നു} കൂടി കളിക്കുന്നതിനിടെ വഴക്കായി, വഴക്ക് പറഞ്ഞു പറഞ്ഞു അടിയുടെ വക്കോളമെത്തി എന്ന് പറയുന്നില്ല അടിയില്‍ തന്നെ എത്തി.
പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ നമ്മുടെ പത്തൊമ്പതാമത്തെ അടവെടുത്തു{സത്യം പറഞ്ഞാ ഇ ഒരടാവേ ഞമ്മക്കരിയൂ}.ചരല് വാരി അവന്റെ തലമണ്ടക്കിട്ടെറിഞ്ഞു .തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു പക്ഷെ മൂപ്പരുത് കണ്ടില്ല.അവന്‍ പിന്നെയും എന്നെ തല്ലാനായി വന്നു.
ചോര ഒലിക്കുന്നതു കണ്ട കൂട്ടത്തിലുള്ള ഒരുത്തന്‍ {ഇതും ഒരു മൂത്താപ്പാന്റെ മോനാ} വിളിച്ചു പറഞ്ഞു
'എടാ മന്സൂരെ അന്റെ തലേന്നതാ ചോര ഒലിക്ക്ണ് '

അത് കേട്ടപ്പൊ അവന്‍ തല്ലു നിറുത്തി തല ഒന്ന് തപ്പി നോക്കി.അത് വരെ മിണ്ടാതിരുന്ന അവന്‍ ചോര കണ്ടപ്പോള്‍ അലമുറയിട്ടു കരയാന്‍ തുടങ്ങി.
'അള്ളാ ചോരാ അള്ളാ ന്റെ തലേന്ന് ചോരാ ബര്നെ ......'
'അള്ളാ ചോരാ അള്ളാ ന്റെ തലേന്ന് ചോരാ ബര്നെ ......'
ഇവന്റെ അലമുറ കേട്ട് മൂത്തപ്പാരും മൂത്തമ്മാരും എളാമമാരും എല്ലാരും കൂടി ഓടി വരാന്‍ തുടങ്ങി.{പിന്നെ ഞമ്മളവിടെ നിക്കോ }.നമ്മുടെ ഇരുപതാമത്തെ അടവങ്ങെടുത്തു ഒരൊറ്റ ഓട്ടം പിന്നെ പൊങ്ങിയത് വീടിന്റെ മുകളിലത്തെ റൂമിലാ.അവിടെ ഒളിച്ചിരുന്നു..പിന്നാലെ നമ്മളെ മൊയലാളിം{ഉപ്പ} ഉണ്ടായിരുന്നു.എന്നെ പിന്തുടര്‍ന്ന് ഉപ്പയും മുകളിലത്തെ റൂമിലേക്ക് വന്നു,നാല് പാടും എനിക്ക് വേണ്ടി തിരഞ്ഞു ,കയ്യിലൊരു മുട്ടന്‍ വടിയുമുണ്ടായിരുന്നു{പാമ്പിനെ തച്ചു കൊല്ലാന്‍ ഉള്ളതൊന്നുമല്ല ,അതിനേക്കാള്‍ വലിയ കൊസറാന്‍ കൊള്ളിയെ കൊല്ലാനാ }.
വാതിലിനിടയില്‍ ഒളിച്ചുനിന്ന എന്നെ ഉപ്പ കണ്ടെത്തിയെങ്കിലും അവിടെ നിന്ന് ഒന്ന് വട്ടം കറങ്ങി ഉപ്പ താഴേക്കു തന്നെ ഇറങ്ങി പോയി
അതുവരെ എത്ര തല്ലിയിട്ടും{തല്ലണ്ടമ്മാവ ഞാന്‍ നന്നവൂലാ} നന്നവാതിരുന്ന ഞാന്‍ ആ ഒരൊറ്റ സംഭവത്തോടെ നന്നായി എന്ന് പറഞ്ഞാ മതിയല്ലോ...ഇപ്പൊ എന്റെ കുടുബത്തിലെ ഏറ്റവും നല്ല കുട്ടി ഞാനാ {ഉവ്വ ഉവ്വ}.
.അന്നെന്നെ ഉപ്പ തല്ലിയിരുന്നേല്‍ ഒരു പക്ഷെ ഞാന്‍ ഇപ്പോഴും ഒരു കൊസറാന്‍ കൊള്ളി തന്നെ ആകുമായിരുന്നു..തല്ലു കിട്ടിയതിനേക്കാള്‍ എനിക്ക് വേദനിച്ചത് ഉപ്പ എന്നെ തല്ലാതെ പോയപ്പോഴാണ്.......
.അന്നെന്നെ ഉപ്പ തല്ലിയിരുന്നേല്‍ ഒരു പക്ഷെ ഞാന്‍ ഇപ്പോഴും ഒരു കൊസറാന്‍ കൊള്ളി തന്നെ ആകുമായിരുന്നു..തല്ലു കിട്ടിയതിനേക്കാള്‍ എനിക്ക് വേദനിച്ചത് ഉപ്പ എന്നെ തല്ലാതെ പോയപ്പോഴാണ്.......

നന്നായി എഴുത്ത്,
ReplyDeleteചെറുപ്പത്തിൽ തെറ്റ് ചെയ്ത് അച്ഛന്റെ തല്ല് കിട്ടാത്തപ്പോൾ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് കരുതി ശെരിക്കും നന്നായിപ്പോവുന്ന അവസ്ഥ എനിക്കു നന്നായി മനസ്സിലാവും. ആ ഒരനുഭവം ഞാൻ പിന്നീട് എഴുതാനിരിക്കുവാ....
ഞാന്‍ കരുതി ഇത് പോലെ ഞാന്‍ മാത്രമേ ഉണ്ടാകു എന്ന്.താങ്ക്യു സര്‍ വന്നു കമന്റ് ചെയ്തതിനു.ഇനിയും വരണം.
Deleteനല്ല രസകരമായ എഴുത്ത് ... :))
ReplyDeleteതാങ്ക്യു പപ്പന്‍....ഇനിയും വരണം..:)
Delete